UPDATED PRICE LIST UP TO OCTOBER-2021


Join Our Community

Empty.. Shop now.

ലോണ്ടറി സര്‍വീസും അതിന്റെ സാധ്യതകളും

ലോണ്ടറി സര്‍വീസിനെക്കുറിച്ചു എല്ലാവര്‍ക്കുമിപ്പോള്‍ ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ. ആദ്യമേ പറഞ്ഞതുപോലെ മുഷിഞ്ഞു അഴുക്കുപുരണ്ട വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന, അഥവാ തുണിയലക്കുന്ന പ്രക്രിയയെ അത്യാധുനിക മെഷിനറി സംവിധാനത്തിലൂടെ കുറേക്കൂടി മെച്ചമായും പ്രൊഫഷണലായും ചെയ്തു വസ്ത്രങ്ങള്‍ ഉണക്കി ഇസ്തിരിയിട്ട് കൊടുക്കുന്ന ബിസിനസ്സാണ് ലോണ്ടറി സര്‍വീസ്.ഇക്കാലത്ത് ഭേടപ്പെട്ട വരുമാനം ഉണ്ടാക്കാനാകുന്ന ഒരു ബിസിനസ്സാണ് ലോണ്ടറി സര്‍വീസ് പ്രായഭേദമെന്യേ ഏതൊരാള്‍ക്കും (സ്ത്രീ/പൂരുഷന്‍) ഈ ബിസിനസ്സ് ചെയ്തു വരുമാനമുണ്ടാക്കം. അതിനുവേണ്ടതു, കുറച്ചു മുതല്‍മുടക്കും ചുറുച്ചുറുക്കുള്ള മനസും അല്പം അധ്വാനവും മാത്രം. ഇന്ന് ഇന്ത്യയുള്‍പ്പെടെ, എല്ലാ ലോകരാജ്യങ്ങളിലും വിപുലമായ രീതിയില്‍ ലോണ്ടറി ബിസിനസ് നടന്നു വരുന്നു. വീട്ടമ്മമാര്ും. യുവതി/യുവാക്കളും. തൊഴില്‍ രഹിതരുമെല്ലാം ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സില്‍ താല്പര്യം കാണിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അധികവും വീട്ടമ്മമാരാണ് ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സ് നടത്തി വരുന്നത്. നമ്മുടെ കേരളത്തിലും ലോണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ്സിനു വലിയ സാധ്യതകളാണുള്ളത്. ഈ ബിസിനസ്സില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാനാകുമെന്നതുകൊണ്ട് ധാരാളം യുവതി/യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട് പരിമിതമായ സ്ഥല സൗകര്യത്തില്‍ ഇത് രണ്ടു രീതിയില്‍ ചെയ്യാനാകും. ലോണ്ടറി ബിസിനസ്സ് തുടങ്ങാന്‍ വെറും 300 സ്‌ക്വയര്‍ ചതുരശ്ര അടി വിസ്തീര്‍ണമുള്ള താരതമ്യേന ചെറിയ ഒരു മുറിമാത്രം മതി. അത്യാവശ്യം കാര്‍ പാര്‍ക്കിംഗ് വേണം, ലൊക്കേഷന്‍ നന്നായിരിക്കണം.രണ്ടു രീതിയെന്നു പറഞ്ഞല്ലോ, 16 ലക്ഷം രൂപയോളം മുടക്കി അല്പം ബഡ്‌ജെറ്റ് കൂടിയ രീതിയിലും കുറഞ്ഞ ബഡ്‌ജെറ്റില്‍ 3 ലക്ഷം മുടക്കിയും ലോണ്ടറി ബിസിനസ്സ് തുടങ്ങാന്‍ പറ്റും ഇതിന്റെ ടാര്‍ഗെറ്റ് ഓഡിയന്‌സു അഥവാ പരിമിതമല്ലാത്ത സാദ്ധ്യതകള്‍ പറയാം. 16 ലക്ഷം രൂപയോളം. മുടക്കിത്തുടങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ആശുപത്രികള്‍, നേഴ്സിംഗ് ഹോസ്റ്റലുകള്‍, കന്യാസ്ത്രീ മഠങ്ങള്‍, വൈദിക സെമിനാരികള്‍.3 സ്റ്റാര്‍ ഹോട്ടലുകള്‍ എന്നി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളതെല്ലാം ലോണ്ടറി ബിസിനസ്സ് പരിധിയില്‍പ്പെടും.തിര്‍ച്ചയായും ചുറുചുറുക്കും അല്പം അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ പ്രായ ഭേദമെന്യേ സ്ത്രി/പുരുഷന്മാര്‍ക്ക് ശോഭിക്കാനാകുന്ന ബിസിനസ് രംഗമാണ് ലോണ്ടറി ബിസിനസ്സ്.

Comments

post a comment

OUR CLIENTS